ബാബു സെബാസ്റ്റ്യനെ എം ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായി നിയമിച്ചു

തിരുവനന്തപുരം| Last Updated: ശനി, 30 ഓഗസ്റ്റ് 2014 (17:10 IST)
എം ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായി
ബാബു സെബാസ്റ്റ്യനെ ഗവര്‍ണറുടെ താത്കാലിക ചുമതല വഹിക്കുന്ന ഷീല ദീക്ഷിത് നിയമിച്ചു.നിലവില്‍ ബാബു സെബാസ്റ്റ്യന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീ‍ഴിലുള്ള SIETയുടെ ഡയറക്ടറാണ്. മന്ത്രി കെ.എം മാണിയുടെ നോമിനിയായാണ് ബാബു സെബാസ്റ്റ്യന്‍ സെര്‍ച്ച് കമ്മിറ്റിയുടെ അന്തിമ ലിസ്റ്റില്‍ ഇടംനേടിയത്.

നേരത്തെ മഹാത്മ ഗാന്ധി സര്‍വ്വകലാശാല
വിസിയായിരുന്ന എവി ജോര്‍ജിനെ മതിയായ യോഗ്യതയില്ലാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.എം ജി യൂണിവേഴ്സിറ്റി വിസി നിയമനത്തില്‍ കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.

ബിജെപി നോമിനേറ്റ് ചെയ്യുന്ന ഗവര്‍ണര്‍ സ്ഥാനമേല്‍കുന്നതിന് മുന്‍പ് തിടുക്കത്തിലാണ് വിസി നിയമനമെന്നുള്ളതും ശ്രദ്ധേയമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :