വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് തൃശ്ശൂര്‍ അതിരൂപത

തൃശൂര്‍| Last Modified ശനി, 30 ഓഗസ്റ്റ് 2014 (12:52 IST)
ക്രൈസ്തവരുടെ വീഞ്ഞ് വിതരണം
നിരോധിക്കണമെന്ന് ആവശ്യപ്പെട്ട എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയ്ക്കെതിരെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത.

രൂപതയുടെ മുഖപത്രമായ കാത്തോലിക്ക സഭയിലാണ് വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.എന്താണ് ക്രൈസ്തവരുടെ ആരാധനയെന്നോ അതില്‍ വീഞ്ഞിന്റെ സ്ഥാനം എന്തെന്നോ അറിയാത്തയാളാണ് വെള്ളാപ്പള്ളിയെന്നും തന്റെ കച്ചവട സാധ്യതകള്‍ അടയുന്നതിലുള്ള പരിഭ്രാന്തിയിലാണ് അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രസ്താവന നടത്തുന്നത് ലേഖനത്തില്‍ പറയുന്നു.

വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന നിലയില്‍ എന്തും വിളിച്ചുപറയാനുള്ള ദാര്‍ഷ്ട്യം കേരളത്തിലെ മറ്റൊരു സാമുദായിക നേതാവിനും ഉണ്ടാകില്ല. ക്രൈസ്തവരുടെ ആരാധനാക്രമത്തില്‍ ഉപയോഗിക്കുന്നത് മുന്തിരിസത്താണ്. ഇത് മദ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തിരിക്കുന്നത്. സ്പിരിറ്റില്‍ നിന്നും മദ്യമുണ്ടാക്കി വില്‍ക്കുന്ന വിദ്യയെ വെള്ളാപ്പള്ളിക്കറിയൂ
മുഖപത്രത്തിലെ ലേഖനം വിമര്‍ശിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :