ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം: അദ്വാനിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (12:36 IST)
ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്‍.കെ. അദ്വാനിയടക്കം 19പേര്‍ക്കു സുപ്രീംകോടതിയുടെ നോട്ടീസ്.അദ്വാനിയെക്കൂടാതെ ഉമ ഭാരതി, കല്യാണ്‍ സിംഗ് എന്നിവരടക്കമുള്ള പ്രമുഖര്‍ക്കും സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹാജി മെഹ്‍ബൂബ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണു കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ അദ്വാനി അടക്കമുള്ളവര്‍ക്ക് ബാബരി മസ്ജിത് തകര്‍ത്തതില്‍ പങ്കുണ്ടെന്ന് കാണിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അലഹബാദ് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹാജി മെഹ്‍ബൂബ് ഹരജി സമര്‍പ്പിച്ചത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്തതില്‍ സിബിഐയോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :