സംസ്ഥാനത്ത് ഓട്ടോ, ടാക്സി പണിമുടക്ക് തുടങ്ങി

  പണിമുടക്ക് , ഓട്ടോ, ടാക്സി , സംസ്ഥാനത്ത് , കൊച്ചി
കൊച്ചി| jibin| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (08:17 IST)
സംസ്ഥാനത്ത് ഇന്ന് ഓട്ടോ, ടാക്സി പണിമുടക്ക്. രാവിലെ ആറിനു തുടങ്ങിയ പണിമുടക്ക് വൈകിട്ട് ആറിന് അവസാനിക്കും. യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. ഓണാഘോഷം കാരണം തിരുവനന്തപുരം ജില്ലയിലെ സമരം നാളത്തേയ്ക്കു മാറ്റി.

ഇന്ധന നിരക്ക് ഉയര്‍ന്നിട്ടും ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇന്ന് സൂചന സമരമാണെന്നും ഓട്ടോ,ടാക്സി യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചാര്‍ജ് വര്‍ധന നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിരുന്നെന്നും. റിപ്പോര്‍ട്ട് വൈകുകയാണെങ്കില്‍ 2014 ജൂലായ് 31നുള്ളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ചാര്‍ജ് പുതുക്കി നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാലാണ് സംസ്ഥാന വ്യാപകമായി പണിമുടക്കിലേക്ക് കടന്നതെന്നും നേതാക്കള്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :