തിരുവനന്തപുരം|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:41 IST)
യാത്രക്കൂലി തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് പുത്തന്‍ റോഡ് എം എസ് മന്‍സിലില്‍ ഷറഫുദ്ദീന്‍ എന്ന 50 കാരനാണു വഞ്ചിയൂര്‍ പൊലീസിന്‍റെ പിടിയിലായത്.
വിദേശത്തു പോകുന്നതുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിക്കടുത്തുള്ള കേന്ദ്രത്തില്‍ എത്തിയ വള്ളക്കടവ് സ്വദേശിനി സുജ തിരികെ വള്ളക്കടവിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് 1000 രൂപ നല്‍കണമെന്നായിരുന്നു ഓട്ടോ ഡ്രൈവറായ ഷറഫുദ്ദീന്‍റെ
ആവശ്യം.
ഇത് നിരസിച്ചപ്പോഴായിരുന്നു ഇയാള്‍ സുജയെ മര്‍ദ്ദിച്ചത്. പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.