ജനവിധി തേടാന്‍ കെപിഎസി ലളിതയും; സ്ഥാനാര്‍ത്ഥിയാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം

ജനവിധി തേടാന്‍ കെപിഎസി ലളിതയും; സ്ഥാനാര്‍ത്ഥിയാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം

വടക്കാഞ്ചേരി| JOYSJOY| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (08:56 IST)
തെരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരം സി പി എം സ്ഥാനാര്‍ത്ഥിയാകും. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് കെ പി എ സി ലളിത മത്സരിക്കുന്നത്. ജനവിധി തേടുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കെ പി എ സി ലളിത പറഞ്ഞു.

ഇനിയുള്ള കാലം ജനസേവനത്തിനായി നീക്കിവെക്കാന്‍ ആഗ്രഹിച്ച സമയത്ത് തന്നെയാണ് പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. സാധാരണക്കാരിയായ തനിക്ക് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

സംവിധായകന്‍ ഭരതന്റെ ഭാര്യയായായി വടക്കാഞ്ചേരി എങ്കക്കാട് പാലിശേരി തറവാട്ടിലേക്ക് എത്തിയ തനിക്ക് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്‌ട്രീയത്തില്‍ എത്താന്‍ കഴിയുന്നുവെന്നത് സന്തോഷിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :