ഡോഗ് സ്ക്വാഡിലെ എ എസ് ഐ തൂങ്ങിമരിച്ച നിലയില്‍

ഡോഗ് സ്ക്വാഡിലെ എ.എസ്.ഐ യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

thiruvananthapuram, dog squad, suicide, police തിരുവനന്തപുരം, ഡോഗ് സ്ക്വാഡ്, ആത്മഹത്യ, പൊലീസ്
തിരുവനന്തപുരം| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (12:10 IST)
ഡോഗ് സ്ക്വാഡിലെ എ.എസ്.ഐ യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടപ്പനകുന്ന് മേരിഗിരി സ്കൂളിനടുത്ത് താമസിക്കുന്ന അയ്യപ്പന്‍ നായര്‍ എന്ന 52 കാരനാണു വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

തിരുവനന്തപുരം സിറ്റി ഡോഗ് സ്ക്വാഡിലെ അംഗമായ ഇദ്ദേഹം കഴിഞ്ഞ 23 വര്‍ഷങ്ങളായി ഇതേ യൂണിറ്റില്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങളായി അദ്ദേഹം ജോലിക്ക് ഹാജരായിരുന്നില്ല.

സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഇദ്ദേഹത്തിനു ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും ജോലിക്കെത്തിയില്ല. തനിക്കെതിരെ നടപടി ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന് ഇദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞതായും സൂചനയുണ്ട്.

എന്നാല്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് കഴിഞ്ഞ ശേഷം വീട്ടിലെത്തിയ ഇദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു. കാരണം എന്താണെന്ന് അറിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :