സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 11 നവംബര്‍ 2022 (12:33 IST)
കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ഭൂരിപക്ഷം ഉള്ളിടത്തോളം കാലം മേയര്‍ സ്ഥാനം തുടരുമെന്നും ആര്യ പറഞ്ഞു.
കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം തലസ്ഥാനത്ത് മേയറുടെ രാജി ആവശ്യപ്പെട്ട് സംഘര്‍ഷം തുടരുകയാണ്.