അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എംടി സുലേഖ

കോട്ടയം| VISHNU N L| Last Updated: ശനി, 21 മാര്‍ച്ച് 2015 (17:10 IST)
അന്തരിച്ച ജി കാര്‍ത്തികേയന്റെ മണ്ഡലമായ അരുവിക്കരയില്‍ അദ്ധേഹത്തിന്റെ ഭാര്യ ഡോ. എംടി മത്സരിക്കില്ല. സുലേഖയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായ വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഒരു തെരഞ്ഞെടുപ്പിനേക്കുറിച്ച് ചിന്തിക്കാന്‍ പറ്റിയ മാനസികാവസ്ഥയില്‍ അല്ല താനും തന്റെ കുടുംബാംഗങ്ങളുമെന്നാണ് സുലേഖ വാര്‍ത്തകളോട് പ്രതികരിച്ചത്.

ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്ന മാനസികാവസ്ഥയിലല്ല ഞാന്‍. എന്റെ കുടുംബവും അങ്ങനെ തന്നെ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടുപോലുമില്ല. കുറച്ചുനാള്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇതു സംബന്ധിച്ചു ഞാന്‍ പ്രതികരിച്ചേക്കും. അതുവരെ എഴുതുന്നവര്‍ എഴുതട്ടെ, പറയുന്നവര്‍ പറയട്ടെ- മനോരമ ഓണ്‍ലൈനിനോടാണ് സുലേഖ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജി. കാര്‍ത്തികേയന്റെ മണ്ഡലമായിരുന്ന അരുവിക്കരയില്‍ അദ്ദേഹത്തിന്റെ ഭാര്യയായ സുലേഖയെ മത്സരിപ്പിക്കണമെന്ന് നിലപാട് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ആരും സുലേഖയുമായി സംസാരിച്ചിട്ടില്ല. എ.കെ. ആന്റണിയും, ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും നേരത്തെ സുലേഖയുമായി സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇതില്‍ പരാജയപ്പെട്ടാ‍ല്‍ അടുത്തു തന്നെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :