80 കാരിക്കു പീഡനം: 29 കാരന്‍ പിടിയില്‍

കഴക്കൂട്ടം| Last Modified ഞായര്‍, 28 ജൂണ്‍ 2015 (12:21 IST)
അമ്മൂമ്മയുടെ പ്രായമുള്ള സ്ത്രീയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനം‍കുളം പെരുമാതുറ ചേരമാന്‍തുരുത്ത് കടവിളാകം വീട്ടില്‍ നൌഷാദ് എന്ന അന്‍സില്‍ ആണ് ബന്ധു കൂടിയായ 80 കാരിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 22 നായിരുന്നു സംഭവം. അന്നു വൈകിട്ട് ഏഴു മണിയോട്എ മദ്യലഹരിയിലായിരുന്നു വൃദ്ധയെ പീഡിപ്പിച്ചത്. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ പ്രതി കായലില്‍ ചാടി രക്ഷപ്പെട്ടു. വൃദ്ധയെ ചിറയിന്‍കീഴ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിനെ തുടര്‍ന്ന് അന്‍സിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കഴക്കൂട്ടം സി.ഐ കെ.എസ്.അരുണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വലയിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :