ബ്ലേയ്ഡ് മാഫിയ: മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ശനി, 27 ജൂണ്‍ 2015 (17:10 IST)
അമിത പലിശക്കാര്‍ക്കും ബ്ലെയ്ഡ് മാഫിയക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ഒരാഴ്ചയായി നടന്ന റെയ്ഡില്‍ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതേതുടര്‍ന്ന് മൂന്നുപേര്‍ പോലീസ് പിടിയിലായി. ഇതോടെ ഇതുവരെയായി അമിതപലിശക്കാര്‍ക്കെതിരെ നടന്ന 27415 റെയ്ഡുകളിലായി 4080-പേര്‍ പിടിയിലായി. 5997 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :