Last Modified തിങ്കള്‍, 18 മെയ് 2015 (14:50 IST)
കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ എ വിമാന യാത്രക്കാരില്‍ല്‍ നിന്ന് അനധികൃതമായി ഒളിച്ചു കടത്തിക്കൊണ്ടുവന്ന 19 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. കുലാലമ്പൂരില്‍ നിന്നുള്ള എയര്‍ ഏഷ്യാ വിമാനത്തിലാണ് മൂവരും ഇവിടെയെത്തിയത്.
തമിഴ്നാട് സ്വദേശികളായ ഷണ്മുഖന്‍, നസറുദ്ദീന്‍, ഷണ്മുഖദാസ് എന്നിവരാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണ്ണത്തോടൊപ്പം എയര്‍ കസ്റ്റംസ് ഇന്‍റലിജന്സിന്‍റെ പിടിയിലായത്. ഇവര്‍ സ്ഥിരമായി സ്വര്‍ണ്ണം കടത്തുന്നവരാണോ എന്ന് സംശയമുള്ളതായി അധികൃതര്‍ പറഞ്ഞു.