ബാര്‍ കോഴ: അമ്പിളിയെ തിങ്കളാഴ്‌ച നുണ പരിശോധനയ്‌ക്കു വിധേയനാക്കും!

ബാര്‍ കോഴ , ബിജു രമേശ് , കെഎം മാണി , കേരളാ കോണ്‍ഗ്രസ് (എം)
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 14 മെയ് 2015 (09:18 IST)
കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയെ തിങ്കളാഴ്‌ച നുണ പരിശോധനയ്‌ക്കു വിധേയനാക്കുമെന്നു റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്‌ഥനും ഫോറൻസിക് ലാബ് ഡയറക്‌ടറും ചർച്ച ചെയ്‌താകും തീയതി തീരുമാനിക്കുക. നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു കേസ് അന്വേഷിക്കുന്ന വിജിലൻസ് എസ്‌പി ആർ സുകേശൻ ഫോറൻസിക് ലാബ് ഡയറക്‌ടർക്കു കത്തു നൽകി.

മാണിക്ക് ഒരു കോടി രൂപ കോഴ നൽകിയതിൽ അവസാന ഗഡുവായ 35 ലക്ഷം മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ കൈമാറുന്നതിനു താൻ ദൃക്‌സാക്ഷിയാണെന്നാണ് അമ്പിളിയുടെ മൊഴി. ഇതിന്റെ വിശ്വാസ്യത അറിയാനാണു നുണ പരിശോധന. നുണ പരിശോധനയ്‌ക്ക് ബിജു രമേശ് വ്യക്തമാക്കിയിരൂന്നുവെങ്കിലും വിജിലൻസ് ആവശ്യം തള്ളുകയായിരുന്നു. അതേസമയം

ബാർ ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് രാജകുമാർ ഉണ്ണി, സെക്രട്ടറി എംഡി ധനേഷ് എന്നിവരടക്കം നാലു ബാറുടമകളെക്കൂടി നുണ പരിശോധന നടത്തണമെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ നിലപാടു ശനിയാഴ്‌ചയ്‌ക്കകം അറിയിക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :