സിസ്റ്റര്‍ അമല വധക്കേസ്: സതീഷ് ബാബുവിനെ കോട്ടയത്ത് എത്തിച്ചു

കൊച്ചി| JOYS JOY| Last Updated: ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (10:10 IST)
ലിസ്യു കര്‍മ്മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ സതീഷ് ബാബുവിനെ കോട്ടയത്ത് എത്തിച്ചു.
രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച ഇയാളെ
കനത്ത സുരക്ഷയില്‍ ആയിരുന്നു കോട്ടയത്തേക്ക് കൊണ്ടുപോയത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഉച്ചയോടെ പാലായില്‍ എത്തിച്ച് തെളിവെടുക്കും. സെപ്തംബര്‍ 17ആം തിയതിയാണ് സിസ്റ്റര്‍ അമലയെ മഠത്തിലെ മുറിയ്ക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

പാല ഡി വൈ എസ് പി, ഡി എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാസര്‍കോഡ് സ്വദേശിയായ സതീഷ് ബാബുവിനെ കഴിഞ്ഞദിവസം ഹരിദ്വാറില്‍ നിന്ന് അറസ്റ്റു ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :