ഉറങ്ങുന്ന ചിത്രമെടുത്ത് ഫേസ്‌ബുക്കിലിട്ടതാര് ?; ട്രോളര്‍മാരുടെ ആക്രമണത്തില്‍ തളര്‍ന്ന കണ്ണന്താനം വിശദീകരണവുമായി രംഗത്ത്

ഉറങ്ങുന്ന ചിത്രമെടുത്ത് ഫേസ്‌ബുക്കിലിട്ടതാര് ?; ട്രോളര്‍മാരുടെ ആക്രമണത്തില്‍ തളര്‍ന്ന കണ്ണന്താനം വിശദീകരണവുമായി രംഗത്ത്

  alphons kannanthanam , social media , kerala flood , അല്‍ഫോണ്‍സ് കണ്ണന്താനം , ഉറക്കം , ട്രോളര്‍മാര്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (10:03 IST)
ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്.

ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പിലാണ് താന്‍ ഉറങ്ങിയത്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങളാണ് ചിത്രമെടുത്തതും ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതും. അതിനാല്‍ ദയവായി ക്ഷമിക്കണമെന്നും കണ്ണന്താനം പറഞ്ഞു.

സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും അവരുടെ വിഷമതകള്‍ മനസിലാക്കാനും സാധിച്ചു. കൂ‍ടിക്കാഴ്‌ചയില്‍ അവരുടെ ദുഃഖത്തില്‍ പങ്കു ചേരാനും ആശ്വസിപ്പിക്കാനും കഴിഞ്ഞെന്നും കണ്ണന്താനം വ്യക്തമാക്കി.

ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ് കണ്ണന്താനത്തിന്റെ ഉറക്കം ട്രോളര്‍മാര്‍ ഏറ്റെടുത്തത്. പോസ്റ്റിന് താഴെ പരിഹാസ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :