നീരൊഴുക്ക് വര്‍ദ്ധിച്ചു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

നീരൊഴുക്ക് വര്‍ദ്ധിച്ചു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

 mullaperiyar dam , dam opened , kerala flood , Rain , മുല്ലപ്പെരിയാര്‍ , നീരൊഴുക്ക് , അണക്കെട്ട്
കുമളി| jibin| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (08:14 IST)
നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഇന്ന് പുലര്‍ച്ചെയാണ് ആറ് ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടിയുമാണ് തുറന്നത്.

നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ജലനിരപ്പ് 140.05 അടിയായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ മഴ പെയ്‌തതാണ് നീരൊഴുക്ക് ശക്തമാകാന്‍ കാരണമായത്.

സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കികളയുന്നുമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സാധാരണ നിലയിലായാല്‍ ഷട്ടറുകള്‍ അടയ്‌ക്കും.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :