അഖിലേന്ത്യാ പണിമുടക്ക്: കൊച്ചിയിലും തിരുവനന്തപുരത്തും നേരിയ സംഘർഷം; സമരക്കാർ വാഹനങ്ങൾ തടഞ്ഞു

സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്കിനിടെ സംഘർഷം.

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (09:14 IST)
സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്കിനിടെ സംഘർഷം. കൊച്ചിയിലും തിരുവനന്തപുരത്തും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതാണ് ചെറിയ സംഘർഷത്തിന് വഴിവെച്ചത്.

തിരുവനന്തപുരത്ത് വി എസ് എസ് സിയുടെയും ഐ എസ് ആർ ഒയുടെയും പ്രവർത്തനങ്ങൾ തടസപ്പെട്ടിട്ടുണ്ട്. ഇരു സ്ഥാപനങ്ങളിലേയും ജീവനക്കാരെ രാവിലെ ഏഴു മണിക്ക് എത്തിക്കാനാന്‍ സാധിച്ചിട്ടില്ല. നഗരത്തിൽ സവാരി നടത്താനെത്തിയ ഓട്ടോറിക്ഷാ തൊഴിലാളികളെയും സമരക്കാർ തടഞ്ഞു.

എറണാകുളം സൗത്തിലും നോര്‍ത്തിലും ട്രെയിൻ യാത്രക്കാരുടെ വാഹനങ്ങളും സമരാനുകൂലികൾ തടയുകയാണ്. ചില യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്. കൂടാതെ കൊച്ചിൻ ഷിപ്പിയാർഡ്, എഫ് എ സി ടി, കാക്കനാട് ഇൻഫോ പാർക്ക്, പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലും ഹാജർ നില വളരെ കുറവാണ്.

എഫ് എ സി ടി യിൽ ജോലിക്കെത്തിയവരെയും തൊഴിലാളി സംഘടനാ നേതാക്കള്‍ തിരിച്ചയക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ പ്രസിൽ ഉപരോധം ഏർപ്പെടുത്തിയായിരുന്നു സംയുക്ത സമരസമിതി 24 മണിക്കൂർ പണിമുടക്കിന് ആരംഭം കുറിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :