നിയമസഭാസമ്മേളനം സെപ്തംബര്‍ 26 മുതല്‍ ചേരാന്‍ സാധ്യത

നിയമസഭാസമ്മേളനം സെപ്തംബര്‍ 26 മുതല്‍

തിരുവനന്തപുരം| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (12:25 IST)
സംസ്ഥാന നിയമസഭ സെപ്തംബര്‍ 26 മുതല്‍ ചേരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ 26 മുതല്‍ നവംബര്‍ മൂന്നാം തിയതി വരെ നിയമസഭ ചേരുന്നതു സംബന്ധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ഈ ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തശേഷം ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിക്കും. സമ്മേളനത്തിന്‍റെ പ്രധാന ഉദ്ദേശം സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കുകയാണ് എന്നാണു സൂചന. നിലവില്‍ മൂന്നു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൌണ്ടാണു പാസാക്കിയിരിക്കുന്നത്.

ചരക്ക് സേവന നികുതി പാര്‍ലമെന്‍റ് പാസാക്കിയെങ്കിലും സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നതിനു സംസ്ഥാന നിയമസഭയും പാസാക്കണം. നിലവിലുള്ള അമിതമായ ഭാഗാധാര നികുതി നിരക്ക് പിന്‍വലിക്കാനും ഈ സമ്മേളനത്തില്‍ ആലോചനയുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :