കൊച്ചി|
Last Updated:
വ്യാഴം, 9 ഏപ്രില്‍ 2015 (16:29 IST)
ഇനിമുതല്‍ മുതല്‍ ക്യൂ നിന്ന് മദ്യം വാങ്ങെണ്ടി വരില്ല. കേരളത്തില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ് വഴി ലഭ്യമാകും.ബാറുകള്‍ പൂട്ടിയതോടെ മദ്യവില്‍പ്പനശാലകളിലുണ്ടായ അനിയന്ത്രിതമായ തിരക്കാണ്‍ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ബുക്കിംഗ് എന്ന സംവിധാനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 40 മദ്യവില്‍പനശാലകളിലേക്കും ഓരോ മൊബൈല്‍ ബില്ലിങ് യന്ത്രം വീതം വാങ്ങും. ക്യൂവില്‍ പത്തുപേരില്‍ കൂടുതലുണ്ടെങ്കില്‍ ജീവനക്കാരന്‍ യന്ത്രവുമായി പുറത്തിറങ്ങി ബില്‍ നല്‍കി ഇവരെ ഡെലിവറി കൗണ്ടറിനു മുന്‍പിലേക്കു മാറ്റും. ഇതുകൂടാതെ വില്‍പ്പന സുതാര്യമാക്കാന്‍ നാലുവീതം സിസിടിവി ക്യാമറകളും സ്ഥാപിക്കും. ഇത് ആദ്യം നടപ്പാക്കുന്നത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലാണ്.
ഓണ്‍ലൈന്‍ ബുക്കിംഗ് എന്ന നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതു നടപ്പാകുന്നതോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ക്ക് ദിവസം മൂന്നു കുപ്പി വരെ ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്കിംഗ് സ്വീകരിച്ചാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. തൊട്ടടുത്ത മദ്യവില്‍പനശാലയിലെത്തി ഡെലിവറി കൗണ്ടറിന്റെ ക്യൂവില്‍ നിന്നു മദ്യം വാങ്ങാം.