ഓണനാളുകളില്‍ മലയാളികള്‍ 'അടിച്ച്' തീര്‍ത്തത് 410 കോടിയുടെ മദ്യം !

ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വില്‍പനയിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധന.

thiruvananthapuram, beverage, iringalakkuda, chalakkudi, alcohol selling തിരുവനന്തപുരം, മദ്യ വില്‍പന, ഇരിങ്ങാലക്കുട, ചാലക്കുടി
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (20:16 IST)
ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വില്‍പനയിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസത്തിനിടെ 409.55 കോടി രൂപയുടെ മദ്യം വിറ്റതായാണ് ബിവറേജസ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം 353.08 കോടി രൂപയുടെ മദ്യമാണ് ഇക്കാലയളവില്‍ വിറ്റിരുന്നത്. ഈ മാസം ഒന്നു മുതല്‍ ഉത്രാടദിനം വരെ 532 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാടദിനമായ ഇന്നലെ 58.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാടദിനത്തില്‍ ഇരിങ്ങാലക്കുടയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്.

ഓണക്കാലത്ത് 53.84 ലക്ഷംരൂപയുടെ മദ്യമായിരുന്നു ഇരിങ്ങാലക്കുടയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മദ്യത്തിന്റെ വില വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മദ്യ ഉപഭോഗത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :