അയ്യപ്പന്‍മാര്‍ എത്തുന്നത് കല്ലും മുള്ളും ചവിട്ടി മല കയറാനാണ്, അവര്‍ക്ക് സര്‍ക്കാര്‍ ആകാശ പരവതാനി വിരിക്കേണ്ട കാര്യമില്ല: സുരേഷ് ഗോപി

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് വിമാനത്താവളം ആവശ്യമില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി.

thiruvananthapuram, sabarimala, airport, suresh gopi, prayar gopalakrishnan, pinarayi vijayan തിരുവനന്തപുരം, ശബരിമല, വിമാനത്താവളം, സുരേഷ് ഗോപി, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പിണറായി വിജയന്‍
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (14:51 IST)
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് വിമാനത്താവളം ആവശ്യമില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. അയ്യപ്പന്‍മാര്‍ക്ക് സര്‍ക്കാര്‍ ആകാശ പരവതാനി വിരിക്കേണ്ട കാര്യമില്ല. കല്ലും മുള്ളും ചവിട്ടി മല കയറാനാണ് അയ്യപ്പന്‍മാര്‍ ശബരിമലയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ശബരിമലയില്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയിലോ ഇടുക്കിയിലോ ആണ് വിമാനത്താവളം നിര്‍മ്മിക്കുന്നതെങ്കില്‍ അത് അവിടെയുള്ള പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിന് അനുകൂല നിലപാട് കൈക്കൊണ്ടിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ശബരിമലയോട് ചേര്‍ന്ന് വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി നല്‍കാമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അറിയിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :