ആലപ്പുഴ|
VISHNU.NL|
Last Modified ബുധന്‍, 24 ഡിസംബര്‍ 2014 (19:28 IST)
ആലപ്പുഴയിലെ പാര്‍ട്ടി ഘടകത്തില്‍ ഉണ്ടായിരിക്കുന്ന വിഭാഗീയതയ്ക്കെതിരെ കടുത്ത ശാസനയുമായി സിപിഎം സംസ്ഥാന സെക്രട്ടടി പിണറായി വിജയന് രംഗത്തെത്തി.
ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വച്ചാണ് ജില്ലയിലെ നേതാക്കള്‍ക്ക് പിണറായി മുന്നറിയിപ്പ് നല്‍കിയത്. ജില്ലയിലെ വിഭാഗീയത അതിരു വിടരുതെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാന സമ്മേളനം നടക്കുന്ന ജില്ലയാണ് ആലപ്പുഴയെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ജനങ്ങളില്‍ അവമതിപ്പുമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് നേതാക്കള്‍ പിന്മാറണമെന്നും പിണറായി ജില്ലാ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രശ്നങ്ങളുണ്ടെങ്കില്‍ സംസ്ഥാനസമ്മേളനത്തിന് ശേഷം പരിഹരിക്കാമെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്ന ജില്ലയാണ് ആലപ്പുഴ. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ വിഭാഗീയതയുടെ പേരില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ഇന്ന് പിണറായി വിജയന് ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്തത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.