ആലപ്പുഴ|
സുബിന്‍ ജോഷി|
Last Modified വെള്ളി, 15 മെയ് 2020 (14:16 IST)
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. പാണാവള്ളിയില്‍ കളപ്പുരയ്ക്കല്‍ ശാലീഷ്(27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
നേരത്തേ ബൈക്ക് അപകടത്തില്‍ തലയക്ക് ഗുരുതരമായി ശാലീഷിന് പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇടയ്ക്ക് ഇതുപോലെ ദേഹാസ്വസ്ഥ്യം വന്നപ്പോള്‍ മരുന്നുകഴിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ ജ്യേഷ്ഠന്‍ ശ്യാമിന്റെ വീട്ടില്‍ വച്ചാണ് വീണ്ടും ദേഹാസ്വാസ്ഥ്യം തോന്നിയത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.