ബിഎസ് 6 ഡസ്റ്ററിനും, ക്വിഡിനും വലിയ വിലക്കുറവ്, ലോക്‌ഡൗണിന് ശേഷം വിപണി പിടിയ്ക്കാൻ റെനോ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 15 മെയ് 2020 (13:19 IST)
ക്വിഡ്, ട്രൈബർ ഡസ്റ്റർ തുടങ്ങിയ വാഹങ്ങളുടെ ബിഎസ് 6 പതിൻപ്പിന് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ലോക്‌ഡൗണിന് ശേഷം വിപണി പിടിയ്ക്കാൻ ലക്ഷ്യംവച്ചാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. റെനോയുടെ ഏറ്റവും വിജയ മോഡൽ കിഡിന് 35,000 രൂപയാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 10000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ എക്സ്‌ചേഞ്ച് ബോണസുമാണ് ലഭിയ്ക്കുക.

5000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ലോയലിറ്റി ബോണസ്, 4000 രൂപ കോര്‍പറേറ്റ്/ റൂറല്‍ ബോണസ് എന്നിവയും ക്വിഡിന് ലഭിയ്ക്കും. ട്രൈബറിന് 30,000 രൂപയുടെ ആനുകൂല്യമാണ് ലഭിയ്ക്കുന്നത്. 20,000 രുപ വരെ എക്സ്‌ചേഞ്ച് ബോണസും 5000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ലോയലിറ്റി ബോണസ്, 10000 രൂപ കോര്‍പറേറ്റ് ഡിസ്കൗണ്ട് എന്നിവ ട്രൈബറിന് ലഭിയ്ക്കും. ഡസ്റ്ററിന് 60,000 രൂപയുടെ ആനുകൂല്യം ലഭിയ്ക്കും. 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപ ലോയലിറ്റി ബോണസ്, 10,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ആനുകൂല്യങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :