എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 28 ഡിസംബര്‍ 2023 (16:51 IST)
ആലപ്പുഴ :
മുൻ പഞ്ചായത്തംഗം അജ്ഞാത വാഹനം ഇടിച്ചു മരിച്ചു എന്ന സംഭവത്തിൽ അപകടം വരുത്തി വച്ചത് പോലീസ് ജീപ്പാണെന്നു കണ്ടെത്തി. ദേവി ക്കുളങ്ങര പഞ്ചാഗത്തിലെ മുൻ അംഗമായ ഗോവിന്ദ മുട്ടം സന്നിധാനത്തിൽ മോഹനൻ എന്ന 54 കാരൻ മരിച്ചത് കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ഇടിച്ചാണെന്നു സ്ഥിരീകരിച്ചു.
അജ്ഞാത വാഹനമിടിച്ചാണ് മോഹനൻ മരിച്ചതെന്നാണ് പോലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ സംശയം ഉയർന്നു തോടെ നാട്ടുകാരുടെ ആവശ്യപ്രകാരം സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കേണ്ട സ്ഥിതി വന്നതോടെ ജീപ്പിടിച്ചാണ് അവ കടമരണം നടന്നതെന്ന് പോലീസ് സമ്മതിച്ചത്.
ഇരുപത്തിമൂന്നിനു പുലർച്ചെ ഗോവിന്ദമുട്ടം അമ്പലപ്പാട്ട് ജംഗ്ഷന് പടിഞ്ഞാറാണ് രാവിലെ നടക്കാനിറങ്ങിയ മോഹനനെ ജീപ്പിടിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 24 ന് പുലർച്ചെ മോഹനൻ മരിച്ചു.
ഇടിച്ച പോലീസ് ജീപ്പിൽ തന്നെയായിരുന്നു മോഹനനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും പോലീസ് ജീപ്പ് ഇടിച്ചതാണെന്ന വിവരം മറച്ചുവച്ചിരുന്നു. ഭാര്യ: ബിന്ദു, മകൻ. മാധവ