കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 നവം‌ബര്‍ 2023 (08:44 IST)
കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റുകൂടിയാണ്. കൃഷിക്ക് വായ്പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു.

എന്നാല്‍ പിആര്‍എസ് വായ്പ കുടിശിക കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതില്‍ പ്രയാസപ്പെട്ടാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്നെ ജില്ലാ സെക്രട്ടറി ശിവരാജിനോട് ഇക്കാര്യം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :