ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

അഭിറാം മനോഹർ| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (16:27 IST)
ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്നാണ് ധനവകുപ്പിന്റെ അറിയിപ്പ്. ഇതിനായി 900 കോടി ധനവകുപ്പ് അനുവദിച്ചു.

അതേസമയം കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് തരാനുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലുമാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയാണ് സംസ്ഥാനം കുടിശ്‌സികയാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും ക്ഷേമ പെന്‍ഷനായി സംസ്ഥാനം നല്‍കാനുള്ളത്. ഇതില്‍ ഒരു മാസത്തെ കുടിശികയാണ് തിങ്കളാഴ്ച മുതല്‍ ലഭ്യമാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :