നെടുമ്പാശേരിയില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

Last Updated: വ്യാഴം, 26 ഫെബ്രുവരി 2015 (11:37 IST)
നെടുമ്പാശേരിയില്‍ ലാണ്ടിംങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 9.20 നാണ് അപകടം സംഭവിച്ചത്. വിമാനത്തിന്റെ പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.വിമാനത്തിലെ 161 യാത്രക്കാരും സുരക്ഷിതരെന്നണ് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ അടുത്ത സര്‍വ്വീസ് ഷാര്‍ജയിലേക്കാണ്. അപകടത്തെത്തുടര്‍ന്ന് ഈ സര്‍വ്വീസ് വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിമാനം അറ്റകുറ്റ പണികള്‍ക്കായി
മാറ്റിയിരിക്കുകയാണ്. വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ വിമാനത്തിനു യാത്രാനുമതി നല്‍കൂ.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :