‘ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തെ വ്യക്തിപൂജയായി തെറ്റിദ്ധരിക്കാന്‍ മാത്രം സൈദ്ധാന്തിക ജ്ഞാനം ഇല്ലാത്തവരല്ല സഖാക്കള്‍ ‍’: പ്രതികരണങ്ങളുമായി അഡ്വ എ ജയശങ്കര്‍

‘സഖാവ് ജയരാജനെ അവഹേളിക്കുക വഴി, പാവങ്ങളുടെ പാര്‍ട്ടിയെ കുറിച്ചു തെറ്റിദ്ധാരണ പരത്തുകയാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ’: പ്രതികരണങ്ങളുമായി അഡ്വ എ ജയശങ്കര്‍

തിരുവനന്തപുരം| AISWARYA| Last Updated: തിങ്കള്‍, 13 നവം‌ബര്‍ 2017 (15:58 IST)
പി ജയരാജന്‍ സ്വയം മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്.

കണ്ണിനു കണ്ണായ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് പി ജയരാജനെ കുറിച്ച് നട്ടാൽ കുരുക്കാത്ത എന്തൊക്കെ പച്ച നുണകളാണ് ഇവിടുത്തെ മാധ്യമ സിൻഡിക്കേറ്റുകാർ പടച്ചു വിടുന്നതെന്നാണ് ജയശങ്കര്‍ ചോദിക്കുന്നത്.

ജയരാജൻ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നതായി പാർട്ടി സ്റ്റേറ്റ് കമ്മറ്റിയിൽ ആക്ഷേപമുണ്ടായി, സഖാവ് അതു കേട്ട് വൈകാരികമായി പ്രതികരിച്ചു, അച്ചടക്ക നടപടി ഉണ്ടാകും, വിഷയം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും എന്നൊക്കെയാണ് ഓരോരുത്തരും ഭാവനക്കൊത്ത വിധം തട്ടിമൂളിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :