അദീതി നമ്പൂതിരി കൊലക്കേസ്: പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും പിഴയും

അദീതി നമ്പൂതിരി കൊലക്കേിൽ കുറ്റക്കാരായ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്ന് വർഷം കഠിനതടവ്.

kozhikkode, adithi murder case, court  കോഴിക്കോട്, അദീതി നമ്പൂതിരി കൊലക്കേസ്, കോടതി
കോഴിക്കോട്| സജിത്ത്| Last Updated: വ്യാഴം, 3 നവം‌ബര്‍ 2016 (13:58 IST)
അദീതി നമ്പൂതിരി കൊലക്കേിൽ കുറ്റക്കാരായ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്ന് വർഷം കഠിനതടവ്. ഒന്നാം പ്രതിയായ അദീതിയുടെ അച്ഛൻ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാംഭാര്യയായ റംല എന്ന ദേവിക അന്തർജനം എന്നിവര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. ഇതിന് പുറമെ ഒന്നാംപ്രതിയായ സുബ്രമണ്യൻ നമ്പൂതിരിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു

ആര്‍ട്ടിക്കിള്‍ 323, 324 വകുപ്പുകളും, ജുവനൈല്‍ ജസ്റ്റിസ് 23ാം വകുപ്പും പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിധിച്ചത്. പിഴയായ ഒരു ലക്ഷം രൂപ അദീതിയുടെ സഹോദരന് നൽകണമെന്നും കോടതി വ്യക്തമാക്കി. അദീതിയെ
2013 ഏപ്രില്‍ 29ന് അച്ഛനും രണ്ടാനമ്മയും ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :