കൊച്ചി|
jibin|
Last Modified ഞായര്‍, 2 ജൂലൈ 2017 (11:25 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് സംവിധായകൻ നാദിര്‍ഷയ്‌ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി റിപ്പോർട്ട്.
ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കടുത്തുള്ള കേന്ദ്രത്തിലേക്ക് നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്ത് പരിശീലനം നല്‍കി. മണിക്കൂറുകളോളം ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടു നിന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിന്റെ രീതി മുന്‍കൂട്ടി മനസിലാക്കി കൊടുക്കാനായിരുന്നു പരിശീലനം.
പൊലീസ് ആസ്ഥാനത്തുള്ള എഡിജിപിയാണ് നാദിർഷയ്ക്ക് പരിശീലനം നൽകിയത്. ഈ പൊലീസ് ഉദ്യോഗസ്ഥന്റെയും നാദിർഷായുടെയും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രഹസ്യ കേന്ദ്രത്തിലേക്ക് നാദിർഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അന്നത്തെ ഡിജിപിയായ ടിപി സെന്‍കുമാറിന് ലഭിച്ചിരുന്നു.
എന്നാല്‍, വിവരങ്ങള്‍ അറിഞ്ഞിട്ടും സെന്‍കുമാര്‍ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ല. വിരമിക്കാൻ രണ്ടുദിവസം മാത്രം അവശേഷിക്കുന്നതിനാലും കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യയുമായുള്ള അകല്‍ച്ചയുമാണ് സെൻകുമാർ സംയമനം പാലിക്കാൻ കാരണമായത്.