ദിലീപുമായി ബന്ധമുള്ള യുവനടിയും കുടുങ്ങി; ദൃശ്യങ്ങൾ ഇവരുടെ കൈയില്‍ എത്തിയിരുന്നോ ? - നിർണായക യോഗം ഉടന്‍

ദിലീപുമായി ബന്ധമുള്ള യുവനടിയും കുടുങ്ങി; നിർണായക യോഗം ഉടന്‍

 Actress kidnapped news , Actress kidnapped  , Dileep , police , arrest , police , Suni , Kavya madhavan , DGP , യുവനടി , പൊലീസ് ക്ലബ് , അറസ്‌റ്റ് , ദിലീപ് , കാവ്യ മാധവന്‍ , നാദിര്‍ഷ , ലോക്‍നാഥ് ബെഹ്‌റ , യുവനടി , പള്‍സര്‍ സുനി
കൊച്ചി| jibin| Last Modified ചൊവ്വ, 4 ജൂലൈ 2017 (17:00 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തില്‍. അന്വേഷണ സംഘത്തിന്റെ നിർണായക യോഗം ആലുവ പൊലീസ് ക്ലബ്ബിൽ ചേരും. അന്വേഷണ സംഘത്തിന്റെ തലവനായ ഐജി ദിനേന്ദ്ര കശ്യപിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് യോഗം.

അഞ്ചു പ്രതികളുടെ അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് അന്വേഷണ സംഘം യോഗം ചേരുന്നത്. മതിയായ തെളിവുണ്ടെങ്കില്‍ അറസ്‌റ്റ് നടപടികള്‍ വൈകിപ്പിക്കേണ്ടെന്ന് പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് അറസ്‌റ്റ് വൈകുന്നത്. നടിയെ വാഹനത്തിനുള്ളില്‍ വെച്ച് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കൈവശമുള്ള, ദിലീപുമായി ബന്ധമുള്ള, മറ്റൊരു യുവനടിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ചുള്ള നീക്കം അന്വേഷണസംഘം ശക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :