സാഹചര്യം അനുകൂലമാക്കണം; സിനിമകളില്‍ നിന്നും ദിലീപ് വിട്ടു നില്‍ക്കാനൊരുങ്ങുന്നു!

കൊച്ചി, വെള്ളി, 2 മാര്‍ച്ച് 2018 (11:12 IST)

 Dileep , pulsar suni , Appunni , kavya madhavan , court , police , നടി , പൊലീസ് , കൊച്ചി , ദിലീപ് , കാവ്യ മാധവന്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപ് സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

കേസില്‍ ഈ മാസം 14ന് ദിലീപുള്‍പ്പെടെയുള്ള എല്ലാ പ്രതികളും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാൻ
കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ദിലീപ് തീരുമാനിച്ചിരിക്കുന്നത്.

കമ്മാരസംഭവം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഛായാഗ്രഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന്റെ ആദ്യ ഘട്ട ഷൂട്ടിംഗുകള്‍ അവസാനിച്ചു. ദുബായിലാണ് തുടര്‍ന്നുള്ള ചിത്രീകരണം നടക്കേണ്ടത്. എന്നാല്‍, കേസ് നടപടികള്‍ ആരംഭിച്ചതിനാല്‍ ഷൂട്ടിംഗും നിയമ നടപടികളും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ദിലീപുള്ളത്.

ഷൂട്ടിംഗിനായി വിദേശത്തു പോകണമെങ്കില്‍ കോടതിയെ സമീപിക്കണം. ഇത് വിചാരണയെ പോലും പ്രതികൂലമായി ബാധിക്കും. ഇതിനാല്‍ ഇടക്കാലത്തേയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കാമെന്ന തീരുമാനത്തിലാണ് ദിലീപ്. അതേസമയം, ഇക്കാര്യത്തില്‍ സ്ഥരീകരണം നടത്താന്‍ താരം ഒരുക്കമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ക്യാംപെയിൻ; ജിലു നാലാം പ്രതി, പി വി ഗംഗാധരൻ ഒന്നാം പ്രതി

വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് ...

news

‘ഒറ്റപ്പെടുത്തി വേട്ടയാടുന്നു, രാഷ്ട്രീയം ഉപേക്ഷിക്കാന്‍ മടിയില്ല’; പരാതിയുമായി ഇസ്മയില്‍ - സുധാകർ റെഡ്ഡി വിശദീകരണം തേടി

സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ് കെഇ ...

news

മുലയെ ബ്രസ്റ്റ് എന്ന് പറയാതെ മുലയെന്ന് തന്നെ പറഞ്ഞ് തുടങ്ങിയല്ലോ- ഗൃഹലക്ഷ്മിക്ക് സപ്പോർട്ടുമായി ശാരദക്കുട്ടി

വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് ...

Widgets Magazine