എതിരാളി ആ​ളൂരായതുകൊണ്ട് നടിക്കുവേണ്ടി എത്തുന്നത് രാജ്യത്തെ പ്രമുഖ അഭിഭാഷക!

എതിരാളി ആ​ളൂരായതുകൊണ്ട് നടിക്കുവേണ്ടി എത്തുന്നത് രാജ്യത്തെ പ്രമുഖ അഭിഭാഷക!

 Actress kidnapped news , Dileep , Kavya madhavan , Pulsur suni , kochi , Suni , police , arrest , സു​പ്രീം​കോ​ട​തി​ , യുവനടി , നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചു , പ്രതിഫലം , പള്‍സര്‍ സുനി , സുനി , കാവ്യ മാധവന്‍ , നാദിര്‍ഷ
തൃ​ശൂ​ർ/കൊച്ചി| jibin| Last Modified ബുധന്‍, 5 ജൂലൈ 2017 (17:14 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് നിര്‍ണായഘട്ടത്തിലേക്ക് നീങ്ങവെ പീഡിപ്പിക്കപ്പെട്ട ന​ടി​ക്കു​ വേ​ണ്ടി നി​യ​മ​യു​ദ്ധ​ത്തി​നെ​ത്തു​ന്ന​ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​കയെന്ന് റിപ്പോര്‍ട്ട്.

പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അഭിഭാഷകൻ ബിഎ ആ​ളൂ​ർ ഹാ​ജ​രാ​യി വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​തോ​ടെയാണ് ഏ​റ്റ​വും മി​ക​ച്ച ട്രാ​ക്ക് റെ​ക്കോ​ർ​ഡു​ള്ള അ​ഭി​ഭാ​ഷ​കയെ കൊണ്ടുവരാന്‍ ന​ടി​യും കു​ടും​ബ​വും തീ​രു​മാ​നി​ച്ച​ത്.

ഹൈ​ക്കോ​ട​തി​യി​ലേ​യും സു​പ്രീം​കോ​ട​തി​യി​ലേ​യും മി​ക​ച്ച അ​ഭി​ഭാ​ഷ​ക​രു​മാ​യി നടിയും കുടുംബവും ചര്‍ച്ച നടത്തുകയും ഇവരുടെ അഭിപ്രായം സ്വീകരിച്ചുമാണ് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകയെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

അഭിഭാഷകയുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സ​മ​ർ​ഥ​യാ​ണ് ഇ​വ​ര്‍. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് ഇവര്‍ വ്യക്താമാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നടനും എംപിയുമായ സു​രേ​ഷ് ഗോ​പിയും സിനിമാ രംഗത്തുള്ള അടുത്ത സുഹൃത്തുക്കളുമാണ് നടിയെ ഇക്കാര്യത്തില്‍ സഹായിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :