ദിലീപ് രക്ഷപ്പെടും, കാരണങ്ങള്‍ ഇതാണ്; കുരുക്ക് മുറുക്കാനൊരുങ്ങി പൊലീസ് - വീ​ണ്ടും ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കു​ന്നു

ദിലീപ് രക്ഷപ്പെടും, കാരണങ്ങള്‍ ഇതാണ്; കുരുക്ക് മുറുക്കാനൊരുങ്ങി പൊലീസ്

  Dileep news , Dileep , Actress kidnapped , police , Suni , Kavya madhavan , യുവനടി , നാ​​​ദി​​​ർ​​​ഷ , ​സുനി ജ​​​യി​​​ലില്‍ , പള്‍സര്‍ സുനി , ചോദ്യം ചെയ്യല്‍ , ജ​​​യി​​​ലി​​​ൽ , ഐജി ദിനേന്ദ്ര കശ്യപ് , ചോ​ദ്യാ​വ​ലി
കൊ​ച്ചി| jibin| Last Modified ബുധന്‍, 5 ജൂലൈ 2017 (14:56 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദി​ലീ​പി​നെ​യും നാ​​​ദി​​​ർ​​​ഷാ​​​യേ​​​യും ചോ​ദ്യം ചെ​യ്യാ​ൻ അന്വേഷണസംഘം വീ​ണ്ടും ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കു​ന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജ​​​യി​​​ലി​​​ൽ​​​ നിന്നും നാ​​​ദി​​​ർ​​​ഷാ​​​യേ​​​യും ദി​​​ലീ​​​പി​​​ന്‍റെ മാ​​​നേ​​​ജ​​​രാ​​​യ അ​​​പ്പു​​​ണ്ണി​​​യേ​​​യും ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ നിന്നും ഇരുവരുമായി സുനിക്കുള്ള ബന്ധത്തിന്റെ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനേത്തുടര്‍ന്നാണ് വീ​ണ്ടും ചോ​ദ്യാ​വ​ലി തയാറാക്കുന്നത്.

സുനി ഇവരുമായി എന്തൊക്കെയാണ് സംസാരിച്ചതെന്ന് അറിയുന്നതിനാണ് തു​ട​ർ ചോ​ദ്യം ചെ​യ്യൽ. ആരോപണവിധേയനായ ദിലീപിനെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

120 ചോദ്യങ്ങളാണ് ദിലീപിനോടും നാദിര്‍ഷയോടും ആദ്യ ഘട്ടത്തില്‍ അന്വേഷണസംഘം ചോദിച്ചത്. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഈ ചോദ്യങ്ങള്‍ തയാറാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :