Last Modified ബുധന്‍, 30 ജനുവരി 2019 (09:52 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും ഹർജിയുമായി ദിലീപ്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് കേസിന്റെ തുടക്കം മുതൽ തന്നെ രംഗത്തുണ്ട്. എന്നാൽ ഈ കേസിൽ ഏതുവിധേനയും വിചാരണ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ദിലീപ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന് ആവശ്യവുമായി താരം രംഗത്തുവരികയും ഈ ഹര്‍ജിയുടെ പേരു പറഞ്ഞ് കീഴ്‌കോടതിയിലെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയും ചെയ്യും. ഇപ്പോള്‍ ഈ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് താരം.
ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ എത്തിയപ്പോൾ കേസ് തള്ളിപ്പോയിരുന്നു. ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിന്റെ പേരിലാണ് കേസ് ഇപ്പോൾ മാറ്റിക്കൊണ്ടു പോകുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേയും ദിലീപ് സമാനമായ ആവശ്യങ്ങളുമായി രംഗത്തെത്തി. ഇതോടെ കേസ് മാര്‍ച്ച് ആറിലേക്കു മാറ്റി.
കേസ് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചിരുന്നു. കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്ന പ്രതികളുടെ ഹര്‍ജിയും വിചാരണയ്ക്കു പ്രത്യേക വനിതാ കോടതി വേണമെന്ന യുവ നടിയുടെ ഹര്‍ജിയും മേല്‍ക്കോടതികളുടെ പരിഗണനയിലാണ്. ഇതിന്റെ വിധിക്കുശേഷമാകും വിചാരണ തുടങ്ങുന്നതെന്നാണ് സൂചന.