നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ നിയമിച്ചേക്കും - സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യമെന്ന് ഹൈക്കോടതി

  high court , police , actress attack , women judge , actress abduction , ഹൈക്കോടതി , പൊലീസ് , ദിലീപ് , പീഡനം , പ്രതി
കൊച്ചി| Last Modified വ്യാഴം, 24 ജനുവരി 2019 (17:51 IST)
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ നിയമിച്ചേക്കും. വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ രജിസ്‌റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും.

എറണാകുളം, തൃശൂർ ജില്ലകളിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്‌ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ല. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനമുണ്ട്.
ഇത് ഗുരുതരമായ സാഹചര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :