സുഹൃത്തിനെ കൊന്ന് 200 കഷണങ്ങളാക്കി ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു!; മൃതദേഹം വെട്ടിമുറിച്ചത് നാല് ദിവസം കൊണ്ട് - പ്രതി അറസ്‌റ്റില്‍

   murder , police , death , kill , police , ഗണേഷ് കോൽഹാ‌ദ്കർ , പിന്റു ശർമ , കൊല , മൃതദേഹം
മുംബൈ| Last Modified വ്യാഴം, 24 ജനുവരി 2019 (14:05 IST)
സുഹൃത്തിനെ കൊന്ന് 200 കഷണങ്ങളാക്കി ടോയ്‌ലറ്റില്‍ വഴി ഫ്ലഷ് ചെയ്‌തയാള്‍ അറസ്‌റ്റില്‍. മുംബൈ സാന്താക്രൂസ് സ്വദേശിയായ പിന്റു ശർമയാണ് (42) പിടിയിലായത്. ഗണേഷ് കോൽഹാ‌ദ്കർ (58) ആണു കൊല്ലപ്പെട്ടത്.

ഡിസംബര്‍ 16നാണ് ക്രൂരമായ സംഭവമുണ്ടായത്. മുംബൈ സാന്താക്രൂസ് സ്വദേശിയായ പിന്റുവും വിരാർ സ്വദേശിയായ ഗണേഷും അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തിനൊരുങ്ങിയ ഗണേഷ് പിന്റുവില്‍ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിയിരിന്നു. ഇതില്‍ 40,000 രൂപ മടക്കി നല്‍കിയിരുന്നു.

സംഭവദിവസം ശർമയും കോൽഹാ‌ദ്കറും വിരാറിലെ കോൽഹാ‌ദ്കറുടെ വസതിയിൽ സംസാരിച്ചിരിക്കവെ വൈകി വിവാഹം കഴിച്ചാല്‍ ഭാര്യ മറ്റു ബന്ധങ്ങളിലേക്ക് തിരിയുമെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പിന്റു ഗണേഷിനെ പിടിച്ചു തള്ളി. ഭിത്തിയിലിടിച്ചു വീണ ഗണേഷ് ഉടന്‍ തന്നെ മരിച്ചു.

മൃതദേഹം മറവ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഹാക്‍സോ ബ്ലേഡ് ഉപയോഗിച്ച് ഗണേഷിന്റെ മൃതദേഹം 200 കഷണങ്ങളാക്കി മുറിച്ചു. നാല് ദിവസം കൊണ്ടാണ് മൃതദേഹം മുറിച്ചു മാറ്റിയത്. തുടര്‍ന്ന് ഇവ ടോയ്‌ലറ്റിലെ ഫ്ലഷ് വഴി ഒഴുക്കിവീട്ടു. തലയുള്‍പ്പെടയുള്ള വലിയ ഭാഗങ്ങള്‍ വീട്ടിലേക്കുള്ള യാത്രയിൽ ലോക്കൽ ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞു.

കെട്ടിടത്തിലെ ഡ്രെയ്നേജ് സംവിധാനത്തില്‍ തടസം വന്നതോടെ തൊഴിലാളികള്‍ പൈപ്പുകള്‍ ഊരി പരിശോധിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാംസവും എല്ലുകളും പൈപ്പില്‍ നിറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിന്റു ശർമ പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :