ഉള്ളതും ഇല്ലാത്തതും എല്ലാം നടി 'ഇമാജിൻ' ചെയ്തു, ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല: കാവ്യയുടെ മൊഴി പുറത്ത്

ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:09 IST)

നടിയെ ആക്രമിച്ച കേസിൽ നടി നൽകിയ മൊഴി പു‌റത്ത്. മനോരമ ന്യൂസ് ആണ് മൊഴി പുറത്ത് വിട്ടിരിയ്ക്കുന്നത്. നേരത്തേ ദിലീപിനെതിരെ നടൻ സിദ്ദിഖ്, മഞ്ജു വാര്യർ, റിമി ടോമി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ മൊഴിയും പുറത്തു വന്നിരുന്നു. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്തു പറയുമെന്നാണു കാവ്യ വ്യക്തമാക്കിയത്. ദിലീപും മഞ്ജുവുമായുളള പ്രശ്നങ്ങള്‍ക്ക് നടിയും കാരണമായതായി കാവ്യ മൊഴിയിൽ പറയുന്നു. 
 
ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്നങ്ങൾ എന്നു മുതലാണു തുടങ്ങിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് കാവ്യ പറയുന്നത്. അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ആക്രമിക്കപ്പെട്ട നടിയും കാരണമായിട്ടുണ്ട്. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണക്കാരി താനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് താൻ കേട്ടറിഞ്ഞിട്ടുണ്ടെന്ന് കാവ്യ പറയുന്നു.
 
അമ്മ റിഹേഴ്സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു. നടി ബിന്ദു പണിക്കർ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന്  ദിലീപിന്‍റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് കാവ്യയുടെ മൊഴിയിൽ വ്യക്തമാകുന്നു.
 
നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് ഗായിക റിമി ടോമി വിളിച്ചപ്പോഴാണെന്ന് കാവ്യ പറയുന്നു. പൾസർ സുനിയെ തനിക്കറിയില്ല. അങ്ങനെയൊരാളെ കണ്ടതായി ഓർമയില്ല. വീട്ടിൽ വന്നിട്ടുണ്ടോയെന്നും അറിയില്ല. നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപേട്ടൻ അറിയുന്നത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. ദിലീപേട്ടനും മഞ്ജുവും പിരിയാൻ കാരണം പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ ആണെന്ന് കാവ്യ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’; ‘സണ്ണി നൈറ്റ്’ സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു

ബംഗളൂരില്‍ പുതുവര്‍ഷരാവില്‍ നടത്താനിരുന്ന നൃത്ത പരിപാടി സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു. സണ്ണി ...

news

ജൂഡ് കോമാളിയാണെന്ന് അറിയാൻ ഇനി ജൂഡ് മാത്രമേ ബാക്കിയുള്ളൂ! - വൈറലാകുന്ന കുറിപ്പ്

കസബയെ വിമർശിച്ച നടി പാർവതിയെ പരിഹസിച്ച് പോസ്റ്റിട്ട നടനും സംവിധായകനുമായ ജൂഡ് ആന്റണിക്ക് ...

news

വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന് സസ്പെൻഷൻ

വിജിലൻസ് മുൻ ഡയറക്ടർ ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ. സംസ്ഥാനത്തെ നിയമവാഴ്ച ...

news

നടി ആക്രമിക്കപ്പെട്ട കാര്യം കേട്ടിട്ടും കാവ്യയിൽ ഞെട്ടലൊന്നും തോന്നിയില്ല: റിമിയുടെ മൊഴി പുറത്ത്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ഗായികയും അവതാരകയുമായ റിമി ടോമി ...

Widgets Magazine