ട്രെയിനിനടിയിൽ പെട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (13:19 IST)
കഴക്കൂട്ടം: മാതാപിതാക്കളെ യാത്രയാക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിൽ പെട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കുംതറ വീട്ടിൽ അരവിന്ദാക്ഷൻ - സത്യഭാമ ദമ്പതികളുടെ മകൻ സി.ഐ അജേഷ് (36) ആണ് ദാരുണമായി മരിച്ചത്.

തുമ്പ വി.എസ്.എസ്.സി യിലെ സി.ഐ.എസ്.എഫ് കോൺസ്റ്റബിളായ ഇദ്ദേഹം കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്ക് കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ തന്റെ കൂടെയുണ്ടായിരുന്ന മാതാപിതാക്കളെ നാട്ടിലേക്ക് യാത്രയാക്കാൻ റയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നപ്പോഴാണ് അപകടം ഉണ്ടായത്.

ലഗ്ഗേജ് കയറ്റിയശേഷം ഇറങ്ങുമ്പോഴേക്കും വിട്ടിരുന്നു. ചാടി ഇറങ്ങുമ്പോൾ കാൽ വഴുതി പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :