ടെക്‌നോപാര്‍ക്ക് കവാടത്തില്‍ അപകടം: യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക് - ദൃശ്യങ്ങള്‍

കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് കവാടത്തില്‍ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് യുവതിക്ക് പരുക്ക്.

thiruvananthapuram, technopark, accident തിരുവനന്തപുരം, ടെക്‌നോപാര്‍ക്ക്, അപകടം
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 29 ജൂലൈ 2016 (14:07 IST)
കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് കവാടത്തില്‍ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് യുവതിക്ക് പരുക്ക്. സ്‌കൂട്ടറിന് പിന്നാലെ വന്ന മറ്റൊരു യുവതി ഓടിച്ച കാറ് ഇടിച്ചാണ് അപകടം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

ടെക്‌നോപാര്‍ക്കിലെ പ്രവേശനകവാടത്തില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചത്. യുവതി വീണതിന് ശേഷവും മുന്നോട്ട് നീങ്ങിയ കാര്‍ കണ്ടു നിന്നവര്‍ ചേര്‍ന്ന് ബഹളം വെച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്.

അപകടത്തില്‍പ്പെട്ട യുവതിയുടെ തോളെല്ലിന് ഗുരുതരമായി പൊട്ടലേറ്റു. ടെക്‌നോപാര്‍ക്കിലെ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറമ്ലോകമറിഞ്ഞത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :