വാഹനാപകടത്തിൽ രണ്ട് അയ്യപ്പഭക്തർ മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

അയ്യപ്പഭക്തർ മരിച്ചു , വാഹനാപകടം , മരണം , പരുക്ക്
മലപ്പുറം| jibin| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (09:10 IST)
മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. തേഞ്ഞിപ്പലത്തിനടുത്ത് വെളിമുക്ക് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കോഴിക്കോട്
പൊയിൽക്കാവ് സ്വദേശി സതീഷ്കുമാർ, സഹോദരിയുടെ മകൻ അത്തോളി സ്വദേശി അനൂപ്കുമാർ എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലര്‍ച്ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.
ശബരിമല സന്ദര്‍ശനം കഴിഞ്ഞ മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനം ചരക്ക് കയറ്റിവന്ന ലോറിയുമായി കൂടിയിടിക്കുകയായിരുന്നു. സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :