സിറിയയില്‍ ഐഎസ് ചാവേറാക്രമണം; 55 മരണം, 80തോളം പേര്‍ക്ക് പരുക്ക്

ഇസ്‌ലാമിക് സ്‌റ്റേറ്റ് , സിറിയ , ഐഎസ് , സിറിയ , ചാവേറാക്രമണം
ഹസക| jibin| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (08:29 IST)
വടക്കു-കിഴക്കന്‍ സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ചാവേര്‍ സ്ഫോടന പരമ്പരയില്‍ 55 പേര്‍ കൊല്ലപ്പെട്ടു. എണ്‍പതിലധികം ആളുകള്‍ക്ക് പരുക്കേറ്റു. പലരുടെയും പരുക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

കുര്‍ദുകളുടെ ശക്തി കേന്ദ്രമായ ഹസക പ്രവിശ്യയിലാണ് ആക്രമണം നടന്നത്. മൂന്നിടങ്ങളിലായാണ് സ്ഫോടനമുണ്ടായത്. ജനകൂട്ടത്തിലേക്ക് പ്രവേശിച്ച ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തെ വാഹനങ്ങളും കെട്ടിടങ്ങളും നശിച്ചു.

സംഭവസ്ഥലത്ത് പൊലീസെത്തി പരിശേധന നടത്തി. പ്രദേശത്ത് ആക്രമണ സാധ്യത നിലനിന്നിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ സഖ്യസേനയ്ക്കൊപ്പം ചേര്‍ന്ന് ഐഎസ് വിരുദ്ധ പോരാട്ടത്തിനു കുര്‍ദുകളും പിന്തുണ നല്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :