മലപ്പുറത്ത് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം; നിരവധിപേര്‍ക്ക് പരുക്ക്

ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു കുട്ടികൾ മരിച്ചു

മലപ്പുറം| സജിത്ത്| Last Modified ചൊവ്വ, 9 ജനുവരി 2018 (10:23 IST)
മലപ്പുറം എടക്കരയ്ക്കടുത്ത് മണിമൂളിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. പത്ത് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പിൽ കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറിയത്. മണിമൂളി സി.കെഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.


നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലും എടക്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് കൊപ്രയുമായെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഓട്ടോയിലും പിന്നീട് ബസിലും ഇടിച്ചു തട്ടിയ ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :