മലപ്പുറത്ത് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം; നിരവധിപേര്‍ക്ക് പരുക്ക്

മലപ്പുറം, ചൊവ്വ, 9 ജനുവരി 2018 (10:23 IST)

മലപ്പുറം എടക്കരയ്ക്കടുത്ത് മണിമൂളിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. പത്ത് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പിൽ കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറിയത്. മണിമൂളി സി.കെഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.    
 
നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലും എടക്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് കൊപ്രയുമായെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഓട്ടോയിലും പിന്നീട് ബസിലും ഇടിച്ചു തട്ടിയ ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മലപ്പുറം മരണം അപകടം ലോറി ബൈക്ക് Death Malappuram Accident Lorry Accident

വാര്‍ത്ത

news

പുരുഷൻ കൂടെ വേണമെന്നില്ല; സ്‌ത്രീകൾക്ക് സ്‌റ്റേഡിയത്തിലെത്തി ഫു​ട്ബോ​ൾ കാണാം - നിയമങ്ങൾ പൊളിച്ചെഴുതി സൗദി

സ്ത്രീ​ക​ൾ​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് അയവുവരുത്തി സൗ​ദി ഭ​ര​ണ​കൂ​ടം. ...

news

ബൽറാമിനെ തിരുത്താൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകണം, ചരിത്രമറിയാത്ത അമൂൽ ബേബി: ബൽറാമിനെതിരെ രൂക്ഷവിമർശനവുമായി വി എസ്

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബൽറാം എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് വി.എസ്. ...

news

ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവർ എന്നല്ല: ഭാഗ്യലക്ഷ്മി

എകെ ഗോപാലൻ എന്ന എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബൽറാം എം എൽ എയ്ക്കെതിരെ ...

news

മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ഹിന്ദു യുവതിയെ ബിജെപി നേതാക്കൾ വേട്ടയാടി; ഒടുവിൽ യുവതി ജീവനൊടുക്കി

മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ ഹിന്ദു യുവതി ജീവനൊടുക്കി. സംഭവത്തിൽ ബിജെപി ...