കോഴിക്കോട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; 23 പേർക്ക് പരിക്ക്; രണ്ട്പേരുടെ നില ഗുരുതരം

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബസ് തലകീഴായ് മറിയുകയായിരുന്നു.

Last Modified വെള്ളി, 26 ജൂലൈ 2019 (13:27 IST)
കോഴിക്കോട് തൊണ്ടയാട് ജംങ്ഷനില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്ന് ടൗണിലേക്ക് പോയിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കൂടരഞ്ഞി-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സാണിത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബസ് തലകീഴായ് മറിയുകയായിരുന്നു.

മൂന്ന് ബസ്സുകള്‍ ഒന്നിനു പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നു എന്നും മത്സരയോട്ടത്തിനിടെ രണ്ടാമത്തെ ബസ്സാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു.

അപകടത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :