കളി കാര്യമായി; മദ്യ കുപ്പികളുമായി രണ്ടായിരത്തോളം അടി താഴ്ചയുള്ള കൊക്കയ്ക്ക് മുകളില്‍; പിന്നെ സംഭവിച്ചത് - വീഡിയോ കാണാം !

രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോ വൈറല്‍

Amboli accident , Amboli , accident , മുംബൈ , അപകടം , വീഡിയോ
മുംബൈ| സജിത്ത്| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (10:21 IST)
രണ്ടായിരത്തോളം അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് ദാരുണമായ അപകടം നടന്നത്. കാണാതായ യുവാക്കള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഇമ്രാന്‍ ഗരാടി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് കൊക്കയിലേക്ക് വീണത്. വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് സവന്ത്‌വാടി സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ അറിയിച്ചു. കോലാപൂരിലെ ഒരു കോഴി ഫാമില്‍ ജോലി ചെയ്യുന്നവരെയാണ് കാണാതായത്‍.

പ്രദേശത്ത് കനത്ത മഴയായതു കാരണം ഇവര്‍ക്കായുള്ള തിരച്ചില്‍ ഇടക്കിടക്ക് തടസ്സപ്പെടുകയാണ്. മദ്യ കുപ്പികളുമായി ഇവര്‍ കൊക്കയുടെ മുകളില്‍ കെട്ടിയ കൈവരിയില്‍ പിടിച്ച് കയറുന്നതും കാല്‍ വഴുതി താഴേക്ക് വീഴുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ കാണാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :