തൃപ്പുണ്ണിത്തുറയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

തൃപ്പുണ്ണിത്തുറയില്‍ വാഹനാപകടം

കൊച്ചി| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (08:44 IST)
തൃപ്പുണ്ണിത്തുറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അലയണ്‍സ് ജംഗ്‌ഷനില്‍ ആണ് കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഇരുമ്പനം അമ്പിളി നിവാസിൽ രാജേഷ് (42), ഭാര്യാ മാതാവ്​ സുജാത (58) എന്നിവരാണ് മരിച്ചത്.
രാജേഷിന്റെ ഭാര്യ, മക്കൾ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ അഞ്ചരക്കായിരുന്നു അപകടം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :