രഞ്ജി ട്രോഫി ക്രിക്കറ്റ്: ക്വാർട്ടർ ഫൈനല്‍ സ്വപ്നവുമായി കേരളം ഇന്നിറങ്ങുന്നു

കേരള ടീമിന്റെ പുതിയ ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം

kochi, ranji trophy cricket, kerala കൊച്ചി, രഞ്ജി ട്രോഫി ക്രിക്കറ്റ്, കേരളം
കൊച്ചി| സജിത്ത്| Last Updated: വ്യാഴം, 6 ഒക്‌ടോബര്‍ 2016 (09:51 IST)
കേരള ടീമിന്റെ പുതിയ ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തുക എന്ന ലക്ഷ്യവുമായാണ് ടീം ഇന്നിറങ്ങുന്നത്. ജമ്മു കശ്മീരുമായി ബംഗാളിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് കേരളത്തിന്റെ ആദ്യ മത്സരം. ഹിമാചൽപ്രദേശ്, ഹൈദരാബാദ്, സർവീസസ്, ഛത്തീസ്‌ഗഡ്, ഹരിയാന, ആന്ധ്ര, ത്രിപുര, ഗോവ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് കേരളം.

ലീഗ് അടിസ്ഥാനത്തിലുള്ള
ഗ്രൂപ്പ് മൽസരത്തിൽ സി ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലെത്തുക. കൂടുതൽ മികച്ച ടീമുകൾ ഉൾപ്പെട്ട എ, ബി ഗ്രൂപ്പുകളിൽ നിന്ന് മൂന്നു ടീമുകൾ വീതം ക്വാർട്ടറിലെത്തും. കഴിഞ്ഞ സീസണിലെ
പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ടീമുകളെയാണ് എ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനു താഴെയുള്ള ടീമുകളാണ് ബി ഗ്രൂപ്പിൽ മത്സരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :