പുസ്തകം വായിച്ചവര്‍ അഭിപ്രായം പറയട്ടെ: അബ്ദുള്ളക്കുട്ടി

കണ്ണൂര്‍| VISHNU.NL| Last Modified ശനി, 2 ഓഗസ്റ്റ് 2014 (16:49 IST)
വിവാദമായ മറക്കാനാകാത്ത മക്കാവ് യാത്ര എന്ന പുസ്തക രചനക്കെതിരേ തിരിയുന്നവരോട്, പുസ്തകം വായിച്ചവര്‍ വിമര്‍ശിച്ചാല്‍ മതിയെന്ന് അബ്ദുള്ളക്കുട്ടിയുടെ മറുപടി. പുസ്തകത്തിന് ലഭിച്ച പ്രചാരത്തില്‍ സന്തൊഷമുണ്ട്, എന്നാല്‍ വിമര്‍ശിക്കുന്നവര്‍ ആദ്യം പുസ്തകം വായിക്കാനും അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്നു.

പുസ്തകത്തില്‍ കേരളത്തിലെ പീഡനങ്ങള്‍ കുറയ്ക്കാന്‍ ലൈഗിക കളിപ്പാട്ട വില്‍പ്പനയും നിശാ ക്ലബ്ബുകളും കൊണ്ടുവരണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടതാണ് വിവാദമായത്. മലയാളിയുടെ കപട സദാചാരത്തേക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് സമയമായെന്ന് പറഞ്ഞ് തുടങ്ങുന്ന പുസ്തകത്തില്‍ സ്കൂള്‍ മുതല്‍ സെക്സ് ശാസ്ത്രീയമായി പഠിപ്പിക്കണമെന്നും പത്ത് വര്‍ഷം പെണ്‍കുട്ടികളെ കാണാതെ പഠിച്ചവരാണ് വൈകൃതങ്ങള്‍ക്ക് കാരണമാകുന്നതെന്നും എംഎല്‍എ പറയുന്നു.

അതിനാല്‍ അത്തരം ആണ്‍- പെണ്‍ സ്കൂളുകള്‍ നിര്‍ത്തണമെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചില ഇസ്ലാമിക രാജ്യങ്ങളിലേതുപോലെ ലൈഗിക വൈകൃതക്കാര്‍ക്കായി നിശാ ക്ളബ്ബുകളും മദ്യശാലയുമൊക്കെ തുടങ്ങണമെന്നുള്ള നിര്‍ദ്ദേശവും ലേഖനത്തില്‍ അബ്ദുള്ളക്കുട്ടി നല്‍കുന്നുണ്

കൂടാതെ മക്കാവ് ദ്വീപ്ന്‍ സന്ദര്‍ശിച്ച അവസരത്തില്‍ ലൊഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ കയറിയ അനുഭവങ്ങളും ഓരോ കളിപ്പാട്ടങ്ങളേ പറ്റിയുള്ള വിവരണങ്ങളും വിശദമായി തന്നെ ഇദ്ദേഹം തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു.ഇത് കണ്ടപ്പോള്‍ പീഡനങ്ങള്‍ വ്യാപകമായ കേരളത്തില്‍ പഞ്ചായത്തുകള്‍ തോറും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് താന്‍ ആലോചിച്ചുപോയി എന്ന് അബ്ദുള്ളക്കുട്ടി തുറന്നുപറയുന്നു.

ഭാര്യ പോലും കാണാതെ ഇത്തരം കളിപ്പാട്ടങ്ങള്‍ മറച്ചുവയ്ക്കുന്ന മലയാളിയുടെ സദാചാരത്തേ വിമര്‍ശിക്കുന്ന അബ്ദുള്ളക്കുട്ടീ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേരളത്തിലും അനിവാര്യമാണെന്ന് നിരീക്ഷിക്കുന്നു. എന്നാല്‍ വിവരണങ്ങള്‍ അല്‍പ്പം കടന്നുപോയി എന്ന അഭിപ്രായക്കാരാണ് ചിലര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :